X

എം.എസ്.എഫ് സ്റ്റുഡന്‍സ് വാര്‍ ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്: ‘വീഴ്ചകളുടെ വിദ്യാഭ്യാസവകുപ്പ് പ്രതിരോധം തീര്‍ക്കുന്ന വിദ്യാര്‍ത്ഥിത്വം’ എന്ന പ്രമേയം മുന്‍ നിര്‍ത്തി കൊണ്ട് ഇടതു പക്ഷ സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ‘സ്റ്റുഡന്‍സ് വാര്‍’ ഇന്ന് വിദ്യാര്‍ത്ഥി റാലിയോട് കൂടി കോഴിക്കോട് വെച്ച് നടക്കും. 5000 ത്തോളം വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന റാലി സ്‌റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച് കോഴിക്കോട് നഗരത്തെ വലം വെച്ച് കൊണ്ട് സമ്മേളന നഗരിയായ മുതലക്കുളം മൈതാനിയില്‍ സമാപിക്കും. സംസ്ഥാന സര്‍ക്കാറിന്റെ തെറ്റായ വിദ്യാഭ്യാസ നയങ്ങള്‍ തുറന്നു കാണിക്കുന്ന ബാനറുകളും, പ്ലക്കാര്‍ഡുകളും, മുദ്രാവാക്യങ്ങളും ഉയര്‍ത്തിപ്പിടിച്ചായിരിക്കും വിദ്യാര്‍ത്ഥി റാലി സംഘടിപ്പിക്കുകയെന്ന് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്, ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ എന്നിവര്‍ അറിയിച്ചു.

പി.എസ്.സിയുടെ കെടുകാര്യസ്ഥത, സര്‍വകലാശാല മാര്‍ക്ക്ദാനം, പരാജയപ്പെട്ട പൊതു വിദ്യാഭ്യാസ സംവിധാനം, കലാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങളിലെ അപര്യാപ്തത, പാലത്തായി വിദ്യാര്‍ത്ഥിനിക്ക് നീതി ലഭ്യമാക്കുക, വാളയാറിലെ ദളിത് വിദ്യാര്‍ത്ഥിനികളോടുള്ള അനീതി, കലാലയങ്ങളെ വിഴുങ്ങുന്ന ലഹരി മാഫിയയും വിതരണക്കാരായി പാര്‍ട്ടി ബന്ധുക്കളും, ആയുധപുരകളായി മാറുന്ന ഏകാധിപത്യ പാര്‍ട്ടി കലാലയങ്ങള്‍, പുത്തന്‍ സര്‍വകലാശാലകളില്ലാതെ പോയ 5വര്‍ഷങ്ങള്‍, അശാസ്ത്രീയമായ ഓണ്‍ലൈന്‍ ക്ലാസുകള്‍, കൊറോണ കാലത്തെ ഫീസിളവ്, നെയ്യാറ്റിന്‍കര സര്‍ക്കാര്‍ നടപടിയില്‍ അനാധമായ വിദ്യാര്‍ത്ഥിത്വം, മാനേജ്‌മെന്റ് പ്രീണനം മുഖമുദ്രയാക്കിയ സര്‍ക്കാര്‍ എന്നീ വിഷയങ്ങളാണ് സ്റ്റുഡന്‍സ് വാറില്‍ പ്രധാനമായും ഉയര്‍ത്തി കൊണ്ട് വരിക. സ്റ്റുഡന്റസ് വാറിന്റ പൊതുസമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘടനം ചെയ്യും. സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലികുട്ടി,

web desk 3: