X

വസ്ത്ര സ്വതന്ത്ര്യം നിഷേധിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ ശ്രദ്ധേയമായി എം.എസ്.എഫ് സ്റ്റുഡന്റസ് പ്രൊട്ടസ്റ്റ്

തൃശൂർ :മാധ്യമ സ്വാതന്ത്ര്യവും വസ്ത്ര സ്വാതന്ത്ര്യവും നിഷേധിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ എം.എസ്.എഫ് തൃശൂർ ജില്ലാ കമ്മിറ്റി നടത്തിയ സ്റ്റുഡന്റസ് പ്രൊട്ടസ്റ് ശ്രദ്ധേയമായി.

ഹം ദേകേങ്കെ എന്ന പേരിൽ തൃശൂർ ടൗണിൽ നടത്തിയ സമരം ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന സംഘപരിവാർ ഭരണകൂടത്തിനെതിരെയുള്ള വിദ്യാർത്ഥി പ്രധീഷേധം രേഖപ്പെടുത്തി.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദ് ഉദഘാടനം നിർവഹിച്ചു.
ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ അവകാശങ്ങൾ നിഷേധിച്ചും അവരുടെ ആശങ്കകൾ പരിഹരിക്കാതെയും മുന്നോട്ട് പോയാൽ കർഷകസമരത്തിൽ കർഷകരുടെ മുന്നിൽ തോറ്റ് പോയത് പോലെ ഇത്തരത്തിലുള്ള വിദ്യാർത്ഥി പ്രക്ഷോപങ്ങൾക്ക് മുന്നിൽ മുട്ട്‌ മടക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ.അൽറെസിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.ആർ.അനൂപ് മുഖ്യപ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് ജില്ലാ സെക്രെട്ടറി എം.എ.റഷീദ് ,എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ ഷബീറലി ,സി എ സൽമാൻ ,ഫഈസ്‌ മുഹമ്മദ് എന്നിവർ സംസാരിച്ചു.

ഷംനാദ് പള്ളിപ്പാട്ട് ,സുഹൈൽ ആദൂർ,ജാഫർ ആറ്റൂർ ,ഷംഷാദ് വെള്ളാങ്കല്ലൂർ,ഹാഷിം വാടാനപ്പിള്ളി ,അഡ്വ.മുഹമ്മദ് നാസിഫ് ,അബ്‌ദുൾ ഹക്ക്,അലി അക്ബർ,ഫർസീൻ ശരീഫ്,സുഹൈൽ കടവല്ലൂർ ,
എന്നിവർ നേതൃത്തം നൽകി.എം.എസ്.എഫ് ജില്ലാ ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ സ്വാഗതവും ട്രഷറർ
കെ വൈ അഫ്സൽ നന്ദിയും പറഞ്ഞു.

web desk 3: