X

മാസം കണ്ടു; മുഹറം പത്ത് ആഗസ്റ്റ് 19ന്

കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ മുഹറം ഒന്നായിരിക്കുമെന്ന് ഖാസിമാര്‍. ആഗസ്റ്റ് 19നായിരിക്കും മുഹറം 10. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു വേണ്ടി സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരാണ് മാസപ്പിറവി സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്.

web desk 1: