X

ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ മറ്റന്നാള്‍ തുറക്കും

ഇടുക്കി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ അണക്കെട്ട് മറ്റന്നാള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ ഏഴു മണിക്കാണ് തുറക്കുക. തീരുമാനം തമിഴ്‌നാട് കേരളത്തെ അറിയിച്ചു.

137.75 അടിയാണ് നിലവിലെ ജലനിരപ്പ്. സെകന്റില്‍ 3800 ഘനയടി ജലം ഇപ്പോള്‍ ഒഴുകിയെത്തുന്നുണ്ട്.

വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ വ്യാപകമായ മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്.

web desk 1: