X
    Categories: indiaNews

മുംബൈയില്‍ നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്

മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്സിനു സമീപം നിര്‍മാണത്തിലിരുന്ന ഫ്ളൈഓവര്‍ തകര്‍ന്നു വീണു 14 പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 4.30നാണ് ഫ്‌ളൈഓവര്‍ തകര്‍ന്നുവീണത്. പരിക്കേറ്റവര്‍ എല്ലാവരും നിര്‍മാണ തൊഴിലാളികളാണ്. പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റിക്കാണ് ഫ്ളൈഓവറിന്റെ നിര്‍മാണ ചുമതല.

web desk 1: