X

താമരശ്ശേരി ചുരത്തില്‍ ഉരുള്‍പൊട്ടല്‍; വയനാടും മൂന്നാറും ഒറ്റപ്പെട്ടു

വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും പേമാരിയില്‍ കനത്ത നാശനഷ്ടം. വയനാടും മൂന്നാറും ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂരിന്റെയും മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലയില്‍ നിരവധി ഉരുള്‍പ്പൊട്ടലുണ്ടായി.
വയനാട് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ 210 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്.
താമരശ്ശേരി ചുരത്തില്‍ രണ്ടിടത്ത് ഉരുള്‍പ്പൊട്ടി.

പുതുപ്പാടി കണ്ണപ്പന്‍ക്കുണ്ടില്‍ ഉച്ചയോടെ വീണ്ടും ഉരുള്‍പ്പൊട്ടി. വരാല്‍ മലയിലാണ് ഉരുള്‍പൊട്ടിയത്. അടിവാരം വള്ളിയാട് വനമേഖലയിലും ആനക്കാംപൊയിലിലും ഉരുള്‍പൊട്ടി. ചുരത്തില്‍ നാലാം വളവില്‍ മണ്ണിടിഞ്ഞു. ഇതോടെ വയനാട്ടിലേക്കുള്ള ഗതാഗതം താറുമാറായി.

ഈങ്ങാപ്പുഴയില്‍ വെള്ളം കയറി വാഹനങ്ങള്‍ തിരിച്ചുവിടുന്നു. ദുരിതബാധിത മേഖലയിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും NDRFഉം പൊലീസും സന്നദ്ധത പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Watch Video:

chandrika: