X

ഗാന്ധി പ്രതിമക്കു മുമ്പില്‍ മുസ്‌ലിംലീഗ് എം.പിമാരുടെ പ്രതിഷേധ സത്യാഗ്രഹം

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ മുസ്‌ലിംലീഗ് എം.പിമാര്‍ ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ പ്രതിഷേധ സത്യാഗ്രഹം നടത്തി.
മുസ്‌ലിംലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍, എം.പി മാരായ പി.വി അബ്ദുല്‍ വഹാബ്, എം.പി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവരാണ് സത്യാഗ്രഹം നടത്തിയത്.

 

ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, ബുള്‍ഡോസര്‍ പ്രയോഗം അടക്കം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയവര്‍ക്കു മാതൃകാപരമായ ശിക്ഷ നല്‍കുക, ന്യൂനപക്ഷങ്ങളെ ദ്രോഹിക്കാന്‍ വേണ്ടി പ്രത്യേകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കരി നിയമങ്ങള്‍ റദ്ദ് ചെയ്യുക, വിദ്യാഭ്യാസ മേഖലയിലെ കാവി വത്കരണം അവസാനിപ്പിക്കുക, ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ നീതി ലഭ്യമാക്കുക,1991ലെ ആരാധനാലയങ്ങളുടെ അവകാശം സംബന്ധിച്ച നിയമം ഭദ്രമായി നില നിര്‍ത്തുക, അതിന് എതിരായ കയ്യേറ്റങ്ങളെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹം നടത്തിയത്.

Chandrika Web: