X

മുസ്‌ലിം മതസംഘടനാ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്ത് മുസ്ലിം ലീഗ് ഇന്ന് വൈകീട്ട് 7:30 ന് ഒണ്‍ലൈനില്‍

കോഴിക്കോട്: മുസ്‌ലിം മതസംഘടനാ നേതാക്കളുടെ യോഗം വിളിച്ച് മുസ്‌ലിംലീഗ്. ഇന്ന് വൈകീട്ട് 7.30ന് ഓണ്‍ലൈന്‍ ആയാണ് യോഗം നടക്കുക. സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മുസ്ലിം സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ കോടതി വിധിയിലൂടെയും സര്‍ക്കാര്‍ നടപടികളിലൂടെയും തടസ്സപ്പെട്ട സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

തുടര്‍ നടപടികളെകുറിച്ച് ആലോചിക്കുന്നതിനായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം സയ്യിദ് സാദിഖലി തങ്ങളുടെ അധ്യക്ഷതയില്‍ യോഗം ചേരും. എല്ലാ മത സംഘടനകളും വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനകളും പങ്കെടുക്കും.

web desk 1: