X
    Categories: indiaNews

ഹിന്ദു യുവതിയെ വിവാഹം കഴിക്കാന്‍ മുസ്‌ലിം യുവാവ് മതം മാറി; ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം

ചണ്ഡിഗഡ്: ഹിന്ദു യുവതിയെ വിവാഹം കഴിക്കാന്‍ മതം മാറിയ മുസ്‌ലിം യുവാവിനും ഭാര്യയ്ക്കും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. പഞ്ചാബ്, ഹരിയാന ഹെക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് സംരക്ഷണം നല്‍കിയത്. വിവാഹത്തിന്റെ മറവില്‍ നടക്കുന്ന മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

നവംബര്‍ 9നാണ് 21കാരന്‍ 19 കാരിയെ ഹിന്ദുമതാചാരപ്രകാരം വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും ജീവിതത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ വിവാഹത്തിനെതിരെയുള്ള പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ എതിര്‍പ്പ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അവകാശത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നും ഇവര്‍ കോടതിയെ അറിയിച്ചു

ഭീഷണിയുടെ പശ്ചാത്തിലത്തില്‍ ഇരുവര്‍ക്കും സംരക്ഷണം നല്‍കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഇരുവരും നിയമപരമായി വിവാഹിതരാണെന്നും അവരെ അവരുടെ ആഗ്രഹപ്രകാരം ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കണമെന്നും പൊലീസ് കുടുംബത്തോട് ആവശ്യപ്പെട്ടു.

 

web desk 3: