X

മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സമ്മേളനം;ഫെബ്രുവരിയില്‍ ഹൈദരാബാദില്‍

ന്യൂഡല്‍ഹി: മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ സമ്മേളനം ഫെബ്രുവരി 12 നും 13 നും ഹൈദരാബാദില്‍ നടക്കും. ഡല്‍ഹി കെ.എം.എല്‍.ഡബ്ല്യൂ.എ ഹാളില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദക്ഷിണേന്ത്യയിലെ ചരിത്ര നഗരിയില്‍ യൂത്ത് ലീഗിന്റെ രണ്ടാമത് ദേശീയ സമ്മേളനം നടത്താന്‍ തീരുമാനമായത്.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മൂന്ന് മാസത്തിനകം യൂത്ത് ലീഗ് ഘടകങ്ങള്‍ രൂപീകരിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ജനസേവന കേന്ദ്രങ്ങള്‍ ആരംഭിക്കും. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുക, വിവിധ സ്‌കോളര്‍ഷിപ്പ് അപേഷകള്‍ സമര്‍പ്പിക, വിദ്യാഭ്യാസ ജോലി ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കു വേണ്ടിയും സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന തരത്തിലാണ് ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മുസ്്‌ലിം ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങള്‍ക്ക് നല്‍കുന്ന വിവിധ ആനുകൂല്യങ്ങളും സാമൂഹ്യക്ഷേമ പെന്‍ഷനുകളും അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനം ഈ കേന്ദ്രങ്ങളിലൂടെ നടക്കും. ഇതിന്റെ ദേശീയ തല ഉദ്ഘാടനം ഹരിയാനയിലെ മേവാതില്‍ നടക്കും. മേവാതില്‍ ലൈബ്രറി സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. കേരളത്തെ മാതൃകയാക്കി ഡല്‍ഹിയില്‍ ആരംഭിച്ച വൈറ്റ്ഗാര്‍ഡ് എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആള്‍ക്കൂട്ട ഭീകരതക്കെതിരെ നിയമം കൊണ്ടുവന്ന ജാര്‍ഖണ്ഡ് സര്‍ക്കാറിനെ യോഗം അഭിവാദ്യം ചെയ്തു.

സംഘ്പരിവാര്‍ ഭീകരതക്കെതിരെ ഇരകളുടെ കുടുംബങ്ങളുടെ പിന്തുണയോടെ നടത്തിയ തുടര്‍ച്ചയായ സമരങ്ങളുടെ കൂടി വിജയമാണിതെന്ന് യോഗം വിലയിരുത്തി. മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍ ഉദ്ഘാടനം ചെയ്തു. മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അഡ്വ:വി.കെ ഫൈസല്‍ ബാബു സ്വാഗതം പറഞ്ഞു. ദേശീയ വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ആരിഫ് റഹ്ബര്‍ (യു.പി), സുബൈര്‍ ഖാന്‍ (മഹാരാഷ്ട്ര) സെക്രട്ടറിമാരായ നസ്‌റുള്ള ഖാന്‍ (തമിഴ്‌നാട്) ഉമര്‍ ഫാറൂഖ് ഇനാംദാര്‍ (കര്‍ണാടക) എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ: മര്‍സൂഖ് ബാഫഖി, ഷിബു മീരാന്‍, അഡ്വ:എ.വി അന്‍വര്‍, സി.കെ ഷാക്കിര്‍, അസറുദ്ദീന്‍ ചൗധരി (ഹരിയാന) മുഹമ്മദ് ഷഹ സാദ്, മുദസിര്‍ അഹമ്മദ്, ഡാനിഷ് ഖാന്‍ (ഡല്‍ഹി), സര്‍ഫറാസ് അഹമ്മദ്, മുഹമ്മദ് സുബൈ ര്‍, അയാസ് അഹമ്മദ് (യു.പി) തബ്‌റേസ് അന്‍സാരി (ജാര്‍ഖണ്ഡ്) സംസാരിച്ചു.

web desk 3: