X

ബാബരിക്കായുള്ള മുറവിളികള്‍ മുസ്ലിംകള്‍ അവസാനിപ്പിക്കണമെന്ന ശിയാ പണ്ഡിതന്റെ വിചിത്ര വാദം

 
പ്രമുഖ ശിയാ പണ്ഡിതനായ മാലാനാ ഖല്‍ബേ സ്വാദിഖാണ് മുസ്ലിംകള്‍ ബാബരി മസ്ജിദ് നില്‍ക്കുന്ന ഭൂമിക്കായുള്ള മുറവിളികള്‍ അവസാനിപ്പിക്കണമെന്ന് മുംബൈയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രിം കോടതി വിധി വരുമ്പോള്‍ മുസ്ലിംകള്‍ ആ ഭൂമിയുടെ മേല്‍ അവകാശ വാദം അവസാനിപ്പിക്കണമെന്നാണ് ശിയാ പണ്ഡിതന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സുപ്രിം കോടതി വിധിയില്‍ നമുക്ക് വിശ്വാസമുണ്ട്. മുസ്ലിംകള്‍ക്കെതിരാണ് കോടതി വിധിയെങ്കിലും നമ്മള്‍ ആ വിധിയെ സമാധാനത്തോടെ സ്വീകരിക്കണം. മുസ്ലിംകള്‍ക്ക് അനുകൂലമാണെങ്കില്‍ ഹിന്ദുക്കല്‍ അവകാശമുന്നയിക്കുന്ന ഭൂമി അവര്‍ക്ക് വിട്ടുകൊടുക്കുകയും വേണം. ലോക സമാധാന സമ്മാളനത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് മൗലാനാ ഖല്‍ബേ സ്വദിഖിന്റ വാക്കുകള്‍.
വിവാദ ഭൂമിയില്‍ നിന്ന് അല്‍പം അകലെയായി പള്ളി നിര്‍മ്മിച്ചാലും മതിയെന്നശിയാ വഖഫ് ബോര്‍ഡ് സുപ്രിം കോടതിയോട് പറഞ്ഞതിന്റെ അടുത്ത് ദിവസങ്ങളിലാണ്് മറ്റൊരു ശിയാ വീണ്ടും ഇത്തരം പ്രസ്താവനകള്‍ ഇറക്കിയരിക്കുന്നതെന്നും ശ്രദ്ദേയമാണ്.

chandrika: