X

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു : മൂന്ന് പേർക്കായി തിരച്ചിൽ തുടരുന്നു

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു.പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്.കാണാതായ മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ തുടരുന്നു. പുതുക്കുറിച്ചി സ്വദേശി ആൻ്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ചെ 4 മണിയോടെയാണ് അപകടം.

മുതലപ്പൊഴിയില്‍ മീന്‍പിടിത്തവള്ളങ്ങള്‍ മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ അഴിമുഖത്ത് ആഴക്കുറവുള്ള ഭാഗങ്ങളില്‍ ബോയകള്‍ സ്ഥാപിക്കാന്‍ തീരുമാനമായിരുന്നു. തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയില്‍ ഇരുവകുപ്പുകളുടെ ഉദ്യോഗസ്ഥരും അദാനി തുറമുഖ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

webdesk15: