X

എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ; മുസ്‌ലിംലീഗ് പ്രവര്‍ത്തന ഫണ്ട് കാമ്പയിന്‍ ഇന്ന് തുടക്കം

കോഴിക്കോട്: മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ട് കാമ്പയിന്‍ ഇന്ന് രാവിലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ എന്ന പ്രമേയത്തിലാണ് കാമ്പയിന്‍. പാണക്കാട്ട് നടക്കുന്ന ചടങ്ങില്‍ മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

സമ്പൂര്‍ണമായി ഓണ്‍ലൈനിലാണ് ഇത്തവണത്തെ ധനസമാഹരണം. ഇതിനായി ഐ.യു.എം.എല്‍ ഹദിയ എന്ന പേരില്‍ ആപ്ലിക്കേഷന്‍ തയാറാക്കിയിട്ടുണ്ട്. ഇതുവഴി ആളുകള്‍ക്ക് പാര്‍ട്ടി അക്കൗണ്ടിലേക്ക് നേരിട്ട് സംഭാവന നല്‍കാനാവും. ക്യു.ആര്‍ കോഡുമായി പ്രവര്‍ത്തകര്‍ വീടുകളില്‍ കയറിയിറങ്ങും. ഏറ്റവും സുതാര്യമായി പൊതുജനങ്ങളില്‍നിന്ന് പണം സ്വരൂപിക്കുന്നതിന് വേണ്ടിയാണ് ഓണ്‍ലൈനിലൂടെ ഫണ്ട് ശേഖരിക്കുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വീടുകളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തും. നാട്ടിലെ പോഷക ഘടകങ്ങളും വിദേശത്തെ കെ.എം.സി.സി ഉള്‍പ്പടെയുള്ള സംഘടനകളും മുസ്‌ലിംലീഗ് പ്രവര്‍ത്തന ഫണ്ട് കാമ്പയിന്റെ വിജയത്തിനായി രംഗത്തിറങ്ങുമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. റമസാന്‍ 30ന് ക്യാമ്പയിന്‍ സമാപിക്കും.

web desk 3: