X

മുസ്‌ലിം യൂത്ത് ലീഗ് സീതിസാഹിബ് അക്കാദമിയ പാഠശാല ഫോർത്ത് എഡിഷൻ ആരംഭിച്ചു

കണ്ണൂർ : സംരക്ഷിത പ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ  ബഫർ സോൺ ആയി നിശ്ചയിക്കണമെന്ന പിണറായി സർക്കാരിന്റെ സെൽഫ് ഗോൾ കേരളത്തിന് തിരിച്ചടിയായതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ അഭിപ്രായപ്പെട്ടു.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ മുതൽ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി മറികടക്കാൻ ഫീൽഡ് സർവേക്ക് താൽപര്യം കാട്ടുന്നതിന് പകരം
ഉപഗ്രഹ സർവെ നടത്തി സമയം നഷ്ടപെടുത്താനാണ് സർക്കാർ ശ്രമിച്ചതെന്നും ഇസ്മയിൽ കൂട്ടി ചേർത്തു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത സീതി സാഹിബ് അക്കാദമിയ പാഠശാല ഫോർത്ത് എഡിഷൻ അത്താഴക്കുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി. കെ മുഹമ്മദലി, ടി.പി.എം ജിഷാൻ, ജില്ല പ്രസിഡന്റ്‌ നസീർ നല്ലൂർ, ജനറൽ സെക്രട്ടറി പി.സി നസീർ, സംസ്ഥാന കമ്മിറ്റി അംഗം അൽത്താഫ് മാങ്ങാടൻ പ്രസംഗിച്ചു.
 മുസ്ലിം ലീഗ്   മണ്ഡല൦ വൈസ് പ്രസിഡന്റ് കെ പി എ സലീം, മണ്ഡല൦ വനീത ലീഗ് ജനറൽ സെക്രട്ടറി റ൦സീന റഹൂഫ് , മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി കെ മുഹമ്മദലി, ജനറൽ സെക്രട്ടറി അഷ്ക്കർ കണ്ണാടിപ്പറമ്പ്, പുഴാതി മേഖല പ്രസിഡന്റ് വി സി മജീദ്,  ജനറൽ സെക്രട്ടറി എന് എ ഗഫൂറ്, പുഴാതി മേഖല യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് നുസ്ഫൽ ടി, ജോൺ സെക്രട്ടറിമരായ സമീർ ഷാദുലിപ്പള്ളി, ഇ൪ഷാദ് ബദ൪പ്പള്ളി, ഫാറൂഖ് അരൂ൦ഭാഗ൦, അറഫാത്ത് അത്താഴക്കുന്ന്, അത്താഴക്കുന്ന്  മഹൽ പ്രസിഡന്റ് സത്താ൪ ഹാജി, ജനറൽ സെക്രട്ടറി ബി.കരീ൦, അത്താഴക്കുന്ന് മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് എ പി നൌഷാദ് സംബന്ധിച്ചു.

Chandrika Web: