X

പുതിയ സംരംഭകരുടെ പട്ടിക തട്ടിപ്പാണെന്ന് പി.കെ ഫിറോസ്

വ്യവസായ വകുപ്പില്‍ പുതിയ സംരംഭകരുടെ പട്ടിക വ്യവസായ വകുപ്പ് പുറത്തുവിട്ടതില്‍ ഭൂരിപക്ഷവും വ്യാജമാണെന്ന് മുസ്‌ലിംയൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു വര്‍ഷം ഒരുലക്ഷം സംരംഭങ്ങള്‍ തുടങ്ങിയതായി വകുപ്പ് പരസ്യത്തില്‍ അവകാശപ്പെടുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. എത്രയോ വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംരംഭത്തെപോലും ഉള്‍പെടുത്തിയിരിക്കുന്നു. പരസ്യത്തിനായി എത്രരൂപയാണ് ചെലഴവിച്ചത്.മലപ്പുറത്ത് മുന്‍തല മുറ തുടങ്ങിയ ഹോമിയോ മെഡിക്കല്‍ഷോപ്പിനെ പോലും ഉള്‍പെടുത്തിയിരിക്കുന്നു. 1,21,225 എന്നാണ് പത്രത്തില്‍ പരസ്യത്തില്‍ പറയുന്നു. എനിക്ക് വിവരാവകാശപ്രകാരം തന്ന മറുപടിയില്‍ 1,02222 ആണ്. ഇത് കൃത്യമായ കണക്കാണെന്ന ്‌വരുത്താനാണ്. വിവരാവകാശ രേഖയില്‍ തന്ന മറുപടി തെറ്റിദ്ധാരണാജനകമാണെന്നും ഫിറോസ് കുറ്റപ്പെടുത്തി. ഇത്രയും വലിയ തട്ടിപ്പ് മന്ത്രി നേരിട്ട് നടത്തരുതായിരുന്നു.

സി.പി.എം പ്രതിരോധയാത്രയില്‍ ഭീഷണിപ്പെടുത്തിയാണ് ആളെ കൂട്ടുന്നത്. തള്ളില്ലാത്ത ഏക വകുപ്പ് എക്‌സൈസ് വകുപ്പാണ്. കേരളത്തിലെ എല്ലാ വകുപ്പുകളിലും തളള് മാത്രമാണ് നടക്കുന്നത്. ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നത്.കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫിറോസ്. സര്‍ക്കാര്‍ പാര്‍ട്ടിക്കാര്‍ക്കായി നടത്തിയ നിയമനങ്ങളുടെ കണക്ക് പുറത്തുവിടണം.

Chandrika Web: