X
    Categories: Health

പേക്കറ്റ് ഭക്ഷണത്തിലൂടെ കൊറോണ വൈറസ് പകരുമോ?

കോവിഡ് വ്യാപിക്കുന്നതിനോടൊപ്പം തെറ്റായ വാര്‍ത്തകള്‍ സമൂഹത്തില്‍ വ്യാപിക്കുന്നുണ്ട്. അതില്‍ ഏറ്റവും ഭീതിപ്പെടുത്തുന്നതായിരുന്നു ഭക്ഷണത്തിലൂടെ കോവിഡ് വ്യാപിക്കും എന്ന വാര്‍ത്ത.എന്നാല്‍ ഇതുവരെ നടത്തിയ ഗവേഷണങ്ങളിലൊന്നും ഭക്ഷണത്തിലൂടെ കൊറോണ വൈറസ് പകരുമെന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍ പേക്കറ്റ് ഭക്ഷണങ്ങളിലൂടെ കൊറോണ പകരുമെന്ന ഭീതിയിലാണ് ജനങ്ങള്‍ ഇപ്പോള്‍. കാരണം മറ്റൊന്നുമല്ല കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ നിന്ന് പുറത്തുവന്ന വാര്‍ത്തയാണ്. ചൈനയിലേക്ക് ഇറക്കുമതി ചെയ്ത പേക്കറ്റ് മത്സ്യങ്ങളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതാണ് പേക്കറ്റ് ഭക്ഷണങ്ങളെ സംശയത്തിന്റെ നിഴലിലാക്കിയത്.

തണുത്തതും വരണ്ടതുമായ അന്തരീക്ഷത്തില്‍ രോഗകാരി വളരുന്നതിനാല്‍ കോള്‍ഡ് സ്‌റ്റോറേജ് സംസ്‌കരണ പ്ലാന്റുകളില്‍ നിന്നായിരിക്കും വൈറസ് പടര്‍ന്നതെന്നാണ് ഗവേഷകരുടെ നിഗമനം. ഭക്ഷണത്തിലൂടെ വൈറസ് പകരാന്‍ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത് ഗവേഷകര്‍ക്ക് ഇത് ഗവേഷകര്‍ക്ക് ഭീഷണിയാകുന്നുണ്ട്. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ഭക്ഷണങ്ങളില്‍ നിന്ന് വൈറസ് കണ്ടെത്തുന്നത് താരതമ്യേന അപൂര്‍വമാണെന്നും അതിന് ഭീതിയോടെ കാണേണ്ടതില്ലെന്നും ചൈനീസ് വിദഗ്ധന്‍ സോങ് നാന്‍ഷാന്‍ അഭിപ്രായപ്പെട്ടു.

web desk 3: