X

അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍. പ്രശാന്ത് പുറത്ത്

ന്യൂഡല്‍ഹി: കേന്ദ്ര വിനോദ സഞ്ചാര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍.പ്രശാന്തിനെ ഒഴിവാക്കി. 2007 ഐ.എ.എസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ്. സെന്‍ട്രല്‍ സ്റ്റാഫിങ് സ്‌കീം പ്രകാരം പ്രശാന്തിനെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഏതു വകുപ്പിലേക്കാണെന്ന് തീരുമാനമായിട്ടില്ല.

മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് പ്രശാന്ത് ഒഴിയുകയാണെന്ന് വാര്‍ത്തയുണ്ടായിരുന്നു.

chandrika: