X

ദേശീയ ആരോഗ്യനയം വിശദീകരിച്ച് ജെ.പി നദ്ദ

ന്യൂഡല്‍ഹി: ദേശീയ ആരോഗ്യനയം എല്ലാവര്‍ക്കും ആരോഗ്യസേവനവും സൗജന്യ മരുന്നും ഉറപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ.ജെ.പി നദ്ദ. ദേശീയ ആരോഗ്യ നയം രോഗീകേന്ദ്രീകൃതമാണെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ആരോഗ്യമേഖലയില്‍ അടിസ്ഥാനസൗകര്യ വികസനത്തിനും നൈപുണ്യ വികസനത്തിനും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. കൂടാതെ അവശ്യ മരുന്നുകളും വൈദ്യോപകരണങ്ങളും മേക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രാദേശികമായി ഉല്‍പാദിപ്പിച്ച് വില കുറച്ച് ലഭ്യമാക്കും. ഇതിനായി ആരോഗ്യമേഖലക്കുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കും. ജിഡിപിയുടെ രണ്ടര ശതമാനം ആരോഗ്യ പരിപാലനത്തിനായി നീക്കിവെക്കുമെന്നും ശ്രീ.നദ്ദ പറഞ്ഞു. ദേശീയ ആരോഗ്യ നയത്തില്‍ യോഗ പ്രോത്സാഹനത്തിന് പ്രത്യേക പരിഗണന നല്‍കും. 2025 ആകുമ്പോഴേക്കും ശരാശരി ആയുര്‍ദൈര്‍ഘ്യം 70 വയസ്സായി വര്‍ധിപ്പിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 67.5 വയസ്സാണ് ശരാശരി ആയുര്‍ദൈര്‍ഘ്യം.

chandrika: