X
    Categories: Newsworld

മാലിന്യം ബഹിരാകാശത്ത് തള്ളി നാസ

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നുള്ള 78 കിലോ മാലിന്യം ബഹിരാകാശത്ത് തള്ളി നാസ.
യാത്രികരുടെ ഉപയോഗ ശൂന്യമായ വസ്ത്രങ്ങളും പായ്ക്കിങ് സാമഗ്രികളും മറ്റുമാണ് മാലിന്യങ്ങളുടെ കൂട്ടത്തിലുള്ളത്. നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്റര്‍ വികസിപ്പിച്ച ട്രാഷ്ബാഗും എയര്‍ലോഗും ഉപയോഗിച്ചായിരുന്നു പുതിയ നീക്കം.

നേരത്തെ നിലയത്തില്‍നിന്നുള്ള മാലിന്യം സിഗ്നസ് കാര്‍ഗോ വെഹിക്കിള്‍ എന്ന പേടകത്തിലാക്കി അയക്കുകയും ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുമ്പോള്‍ തീപിടിച്ച് നശിക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഇത് ഏറെ ചെലവേറിയതാണ്. അതുകൊണ്ടാണ് ബഹികാശത്ത് തന്നെ തള്ളിയത്.

Chandrika Web: