X
    Categories: indiaNews

പിഎഫ് പെന്‍ഷന്‍ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി അല്‍പസമയത്തിനകം

രാജ്യത്തെ കോടി കണക്കിന് തൊഴിലാളികളും, ജീവനക്കാരും പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന പിഎഫ് പെന്‍ഷന്‍ കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും.രാവിലെ 10:30 ക്കാണ് സൂപ്രീം കോടതി വിധി പറയുക.

ശബളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന ഹൈക്കോടതി വിധികള്‍ക്കെതിരെ എതിരെ നല്‍കിയ ഹര്‍ജികളില്‍ ആണ് സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നത്.

എംപ്ലോയ്മെന്റ് പെന്‍ഷന്‍ സ്‌കീമില്‍ 2014 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന ഭേദഗതി ആണ് കേസിന് ആധാരം. ഈ ഭേദഗതി നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ 2018 ല്‍ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഡല്‍ഹി, രാജസ്ഥാന്‍ ഹൈകോടതികളും ഭേദഗതിയിലെ ചില വ്യവസ്ഥകള്‍ക്ക് എതിരെ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാരും, എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും നല്‍കിയ ഹര്‍ജികളില്‍ ആണ് സുപ്രീം കോടതി ഉത്തരവ് പുറപ്പടിവിക്കുന്നത്.

ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാന്‍ഷു ദുലിയ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേട്ടത്. ഇതില്‍ ജസ്റ്റിസ് അനിരുദ്ധ ബോസ് ആണ് ബെഞ്ചിന് വേണ്ടി വിധി എഴുതിയത്.

web desk 3: