X
    Categories: keralaNews

നവമാധ്യമപ്രചാരണം ദേശീയ ഏജന്‍സിയെ ഏല്‍പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ പദ്ധതികളുടെ സമൂഹമാധ്യമ പ്രചാരണം ദേശീയ ഏജന്‍സിയെ ഏല്‍പിക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സര്‍ക്കാറിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത്. ഇത് വേണ്ടത്ര ഫലവത്താകുന്നില്ല എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം. ദേശീയ ഏജന്‍സിയെ കണ്ടെത്താനായി അഞ്ചംഗ സമിതിയെ തെരഞ്ഞെടുത്തു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് ഫലവത്തായ രീതിയില്‍ എത്തുന്നില്ല എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടതുപക്ഷത്തിന്റെ പ്രചാരണത്തിനായി പൊതുഖജനാവിലെ പണം കൊള്ളയടിക്കാനാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. നിലവില്‍ സര്‍ക്കാറിന്റെ പല പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച് നടപ്പാക്കുന്നത് സ്വകാര്യ പി.ആര്‍ ഏജന്‍സികളാണ്. ഇതിന് പിന്നാലെയാണ് സാമൂഹ്യപ്രചരണത്തിന് സ്വകാര്യ ഏജന്‍സിയെ ഏല്‍പിക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: