X

ദേശീയ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളതാരം ഇ.സി.ആഷിഖിന് വെങ്കലം.

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ആസാമിലെ ഗുവാഹട്ടിയിൽ നടന്ന 39-ാം മത് നാഷണൽ സീനിയർ ക്യോറുഗി, പന്ത്രണ്ടാമത് നാഷണൽ സീനിയർ പൂംസാ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളതാരം മലപ്പുറം കൂട്ടിലങ്ങാടിയിലെ ഇ.സി.ആഷിഖ് വെങ്കല മെഡൽ നേടി.കഴിഞ്ഞ മാസം ഇടുക്കിയിലെ അടിമാലിയിൽ നടന്ന ഇരുപത്തഞ്ചാമത് സംസ്ഥാന സീനിയർ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 40 പൂംസെ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയാണ് ദേശീയ ചാമ്പ്യൻഷിപ്പിലേക്ക്തു ടർച്ചയായി മൂന്നാം വർഷവും യോഗ്യത നേടിയത്.

2022 ൽ കൊറിയ ചൈന എന്നീ രാജ്യങ്ങളിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അവസരം ലഭിച്ച ആഷിഖ് വിവിധ സംസ്ഥാനങ്ങളിലായി നടന്ന ദേശീയ മത്സരങ്ങളിലായി ഇത് വരെ ആറ് സ്വർണ്ണം, മുന്ന് വെള്ളി, ഏഴ് വെങ്കലം എന്നിവ നേടിയിട്ടുണ്ട്.
2020 ലെ ജപ്പാൻ ഒളിമ്പിക്‌സിന് വേണ്ടി ചൈനയിൽ നടന്ന റഫറി പരിശീലനത്തിൽ പങ്കെടുത്ത് റഫറിപാനലിൽ ഇടം നേടിയിരുന്നു.

കൂടാതെ ഏഷ്യൻ കോച്ച് ലൈസൻസ് കോഴ്സ്, കൊറിയ തായ്ക്വോണ്ടോ അസോസിയേഷൻ നടത്തിയ തായ്ക്കോണ്ടോ പൂംസേ സ്പെഷൽ ട്രെയിനിംഗ് എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്.മലപ്പുറം കൂട്ടിലങ്ങാടി മെരുവിൻകുന്നിലെ ഏലച്ചോല അബൂബക്കർ – ആമിന ദമ്പതികളുടെ മകനായ ആഷിഖ് ചെന്നെയിലെ തമിഴ്നാട് ഫിസിക്കൽ എജുക്കേഷൻ ആൻറ് സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്പോർട്സിൽ എം.ബി.എ കരസ്ഥമാക്കിയിട്ടുണ്ട്.നിലവിൽ കൂട്ടിലങ്ങാടി ഹിൽ ക്ലബിൽ തായ്ക്വോണ്ടോ പരിശീലകനാണ്.

ഭാര്യ: നുസ്റത്ത് സിയ, സിവാ ,സൈവാ എന്നിവർ മക്കളാണ്.

 

 

webdesk15: