X

കേരളത്തില്‍ 298 നക്‌സല്‍ ബാധിത ബൂത്തുകളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: കേരളത്തില്‍ 298 നക്സല്‍ ബാധിത ബൂത്തുകളുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നക്സല്‍ ബാധിത ബൂത്തുകളുള്ളത്. നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ വോട്ടെടുപ്പ് വൈകുന്നേരം ആറു വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്നും അദ്ദേഹം അറിയിച്ചു. മറ്റിടങ്ങളില്‍ വൈകീട്ട് ഏഴു വരെയാണ് വോട്ടെടുപ്പ് സമയം.

നക്സല്‍ ബാധിത, ക്രിട്ടിക്കല്‍, വള്‍നറബിള്‍ ബൂത്തുകളിലെ പോളിംഗ് സ്റ്റേഷന്‍ വളപ്പിനുള്ളില്‍ കേന്ദ്ര സേനയെയാണ് നിയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

549 ക്രിട്ടിക്കല്‍ ലൊക്കേഷന്‍ ബൂത്തുകളും 433 വള്‍നറബിള്‍ ബൂത്തുകളുമുണ്ട്. 150 കമ്പനി കേന്ദ്ര സേനയെ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 30 കമ്പനി സേന കേരളത്തിലെത്തി. ബി.എസ്.എഫിന്റെ 15, ഐ. ടി. ബി. പി, എസ്. എസ്. ബി, സി. ഐ. എസ്. എഫ് എന്നിവയുടെ അഞ്ച് വീതം കമ്പനികളാണ് എത്തിയത്.

 

web desk 1: