X

നെടുങ്കണ്ടത്ത് ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് ;3 പേര്‍ കസ്റ്റഡിയില്‍

നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ചസംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. നാടൻ തോക്ക് ഉപയോഗിച്ച് വീടിന്റെ പുറത്തുനിന്ന് വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. നായാട്ടിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്.മാവടി ഇന്ദിരനഗർ പ്ലാക്കൽ സണ്ണി(57)യെ ചൊവ്വാഴ്ച രാത്രി വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.സണ്ണി കിടന്നുറങ്ങിയ കട്ടിലിന് അഭിമുഖമായുള്ള അടുക്കള വാതിലിൽ നിന്ന് തറച്ചുകയറിയ നിലയിൽ അഞ്ച് തിരകളും പരിശോധനയിൽ കണ്ടെത്തി. അടുക്കള വാതിലിന്റെ പുറത്തുള്ള ഏലത്തട്ടകളിലും വെടിയേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

webdesk15: