X

നീറ്റ് പരീക്ഷ: ചോദ്യപേപ്പര്‍ തികഞ്ഞില്ല, കോഴിക്കോട് സെന്ററില്‍ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടിലായി

കോഴിക്കോട് ജില്ലയിലെ പരീക്ഷാ കേന്ദ്രത്തില്‍ നീറ്റ് പരീക്ഷ തുടങ്ങിയത് 2 മണിക്കൂര്‍ വൈകി. ഈങ്ങാപ്പുഴ മാര്‍ബസേലിയസ് സ്‌കൂളിലാണ് ചോദ്യപേപ്പര്‍ തികയാത്ത സാഹചര്യം ഉണ്ടായത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലായി.

ഞായറാഴ്ച വൈകീട്ട് 5.30ക്ക് കഴിയേണ്ട പരീക്ഷ രാത്രി 7.30യാണ് തീര്‍ന്നത്. ചോദ്യപേപ്പര്‍ തികയാതെ വന്ന സാഹചര്യത്തില്‍ മറ്റു സെന്ററുകളില്‍ നിന്ന് ബാക്കി വന്നവ എത്തിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷ വൈകിയതെന്നാണ് അധികൃതരുടെ വിശദീകരണം. 480ഓളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിതേണ്ടിയിരുന്നത്. 5.20ന് പരീക്ഷ സമയം കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങാത്ത സാഹചര്യത്തില്‍ രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് ആവശ്യത്തിന് ചോദ്യപേപ്പര്‍ ഇല്ലാത്തതിനാല്‍ പരീക്ഷ വൈകിയാണ് തുടങ്ങിടതെന്ന കാര്യം അറിയിക്കുന്നത്.

webdesk14: