X

നേപ്പാള്‍ വിമാനാപകടമെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യം: പ്രചരിക്കുന്നത് റഷ്യയില്‍ 2021 ല്‍ നടന്ന വിമാനാപകടം

നേപ്പാള്‍ വിമാനപകടമെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യം പ്രചരിക്കുന്നു. നേപ്പാള്‍ വിമാനാപകടത്തിന്റെ ദൃശ്യം എന്ന കുറിപ്പോടെയാണ് വീഡിയോ ദൃശ്യം പ്രചരിക്കുന്നത്. എന്നാല്‍ ഇത് 2021 ല്‍ റഷ്യയില്‍ നടന്ന വിമാനാപകടത്തിന്റെ ദൃശ്യമാണെന്ന് തിരിച്ചറിഞ്ഞു. റഷ്യയിലെ മോസ്‌കോ മേഖലയില്‍ പരീക്ഷണ പറക്കലിനിടെ വിമാനം തകര്‍ന്ന് വീഴുന്നതാണ് വീഡിയോ.

ജനുവരി 15 ന് കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പോകവെയാണ് യെതി എയര്‍ലൈന്‍സിന്റെ വിമാനം നേപ്പാളില്‍ തകര്‍ന്നുവീണത്. അതിനു പിന്നാലെയാണ് അതേ സംഭവത്തില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന വീഡിയോ ദൃശ്യത്തിന്റെ പ്രചരണം.

വീഡിയോയില്‍ വിമാനത്തില്‍ നിന്ന് തീജ്വാലകള്‍ ഉയരുന്നതും തുടര്‍ന്ന് വന്‍ സ്‌ഫോടനത്തോടെ തകര്‍ന്ന് വീഴുന്നതും കാണാം. നേപ്പാളില്‍ അടുത്തിടെ നടന്ന വിമാനാപകടത്തില്‍ നിന്നുള്ളതാണെന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

webdesk13: