X
    Categories: MoreViews

നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം; ഡല്‍ഹിയിലെ തീന്‍ മൂര്‍ത്തി മാര്‍ക്കറ്റിന് ഇസ്രായേല്‍ നഗരത്തിന്റെ പേരിടുന്നു

 

ഡല്‍ഹിയിലെ തീന്‍ മൂര്‍ത്തി മാര്‍ക്കറ്റിന് ഇസ്രയേല്‍ നഗരത്തിന്റെ പേര് നല്‍കുന്നു. തീന്‍ മൂര്‍ത്തി ചൗക്കിനൊപ്പം ഇനി മുതല്‍ ഇസ്രയേല്‍ നഗരമായ ഹൈഫയുടെ പേരുകൂടി ചേര്‍ത്താണ് പുനര്‍നാമകരണം ചെയ്യുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ രാജ്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഈ മാറ്റം. തീന്‍ മൂര്‍ത്തി സ്മാരകത്തില്‍ വെച്ച് ഇന്ന് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചേര്‍ന്ന് പുതിയ പേര് നല്‍കും.

രണ്ടു നേതാക്കന്മാരും സ്മാരകത്തിന്റെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പു വെക്കുകയും റീത്ത് സമര്‍പ്പിക്കുകയും ചെയ്യുമെന്ന് ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു. ആറ് ദിവസത്തെ സന്ദര്‍ശനത്തിനാണ് നെതന്യാഹു ഇന്ത്യയിലെത്തിയിരിക്കുന്നത്. 15 ഇമ്‌ബേറിയല്‍ സര്‍വീസ് കാവല്‍റി ബ്രിഗേഡിന്റെ ഭാഗമായിരുന്ന ഹൈദരാബാദ്, ജോധ്പൂര്‍, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുന്തക്കാരുടെ മൂന്ന് ചെമ്ബ് പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്ന യുദ്ധസ്മാരകം കൂടിയാണ് തീന്‍ മൂര്‍ത്തി ചൗക്ക്.

1918 സെപ്റ്റംബര്‍ 23ന് ഒട്ടോമന്‍സ്, ജര്‍മ്മനി, ഓസ്ട്രിയ ഹങ്കറി തുടങ്ങിയ രാജ്യങ്ങളുടെ സൈന്യം ഹൈഫ കീഴടക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യക്കാരുള്‍പ്പെട്ട ബ്രിട്ടീഷ് പട്ടാളമാണ് ഇസ്രയേല്‍ ന?ഗരത്തെ മോചിപ്പിച്ചത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഈ നഗരത്തെ മോചിപ്പിക്കാനായി 44 ഇന്ത്യന്‍ പട്ടാളക്കാരാണ് ജീവന്‍ ത്യജിച്ചത്. ഇതിന്റെ സ്മരണാര്‍ഥമാണ് ചൗക്കിന്റെ പേരു മാറ്റുന്നത്.

chandrika: