X

പി.ഡി.പിയെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ അനന്തരഫലം കടുത്തതായിരിക്കും; മെഹബൂബ മുഫ്തി

ന്യൂഡല്‍ഹി: പി.ഡി.പിയെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് മുന്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. പി.ഡി.പി-ബി.ജെ.പി സഖ്യ സര്‍ക്കാര്‍ പിരിഞ്ഞതിനു ശേഷം ജമ്മു കാശ്മീരില്‍ ബി.ജെ.പി വീണ്ടും സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു എന്ന വാര്‍ത്തകള്‍ പിന്നാലെയാണ് പി.ഡി.പി നേതാവ് കൂടിയായ മെഹബൂബ മുഫ്തി കടുത്ത ഭാഷയില്‍ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രംഗത്തെത്തിയത്.

 


‘പി.ഡി.പിയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ഡല്‍ഹിയില്‍നിന്നു ശ്രമുണ്ടായാല്‍, മറ്റൊരു സലാഹുദ്ദീനെയോ യാസിന്‍ മാലിക്കിനെയോ സൃഷ്ടിക്കുന്നതിനു തുല്യമായിരിക്കും അത്. പിഡിപിയ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അനന്തരഫലം വലുതായിരിക്കും. പി.ഡി.പിയെ മനപൂര്‍വ്വം ആക്രമിച്ചാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിലുള്ള കശ്മീര്‍ ജനതയുടെ വിശ്വാസം തന്നെ നഷ്ടപ്പെടും മെഹബൂബ പറഞ്ഞു.

 

മെഹബൂബ മുഫ്തിയുടെ പ്രസ്താവനയ്‌ക്കെതിരെ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല രംഗത്തെത്തി. പി.ഡി.പി തകര്‍ന്നാല്‍ കശ്മീരില്‍ കലഹം ഉണ്ടാകുമെന്നു കേന്ദ്രത്തെ ഭീഷണിപ്പെടുത്തുന്ന മെഹബൂബ, അവരുടെ ഭരണകാലത്ത് കശ്മീരിലുണ്ടായ കലഹങ്ങളെ മനപ്പൂര്‍വം മറക്കുകയാണെന്നു ഒമര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

chandrika: