X

തൊലികറുപ്പ് രോഗമാക്കി പതജ്ഞലി പരസ്യം വിവാദത്തില്‍

 

പതഞ്ജലിയുടെ ഫെയര്‍നെസ് ക്രീമിന്റെ പുതിയ പരസ്യം വിവാദത്തില്‍. തെലിയുടെ കറുപ്പ് നിറം ഒരു രോഗമാക്കി ചിത്രീകരിച്ച പതഞ്ജലിയുടെ ഫെയര്‍നെസ് ക്രീം പരസ്യമാണ് വിവാദത്തിലായത്. ഈ ക്രീം തേക്കുന്ന ആളുകളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുമെന്നും ഇത് നൂറു ശതമാനം പ്രകൃതിദത്തമാണെന്നും പരസ്യം അവകാശപ്പെടുന്നു.

 

മള്‍ട്ടി നാഷ്ണല്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന ക്രീമുകളില്‍ കെമിക്കലാണെന്നും പതഞ്ജലി ഉത്പന്നങ്ങള്‍ പ്രകൃതിദത്തമാണെന്നും 25 മുതല്‍ 50 ശതമാനം വരെ വിലക്കുറവുണ്ടെന്നും പരസ്യം അവകാശപ്പെടുന്നു. അതേസമയം പരസ്യത്തിനെതിരെ ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചതോടെ ബാബ രാംദേവ് മറുപടിയുമായി രംഗത്തെത്തി. തര്‍ജ്ജമയില്‍ വന്ന പിഴവാണിതെന്നും താന്‍ നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകളെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയല്ലെന്നുമുള്ള വിശദീകരണവുമായി കമ്പനി ഉടമ ട്വിറ്ററിലെത്തി.

chandrika: