X

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂന്തുറ, ശാസ്തമംഗലം സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ സിക രോഗബാധിതരുടെ എണ്ണം 21 ആയി.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പൂന്തുറ സ്വദേശിയായ 35 കാരന് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം വൈറോളജി ലാബില്‍ കഴിഞ്ഞ ദിവസം പരിശോധിച്ച 15 സാംപിളുകളില്‍ ഒരെണ്ണം സികയും മറ്റൊരാള്‍ക്ക് ഡങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

web desk 3: