X

ജര്‍മന്‍ എണ്ണശുദ്ധീകരണ ശാലയില്‍ സ്‌ഫോടനം: ദുരന്തം ഒഴിവായത് തലനാരിഴക്ക്

ബെര്‍ലിന്‍: ദക്ഷിണ ജര്‍മനിയില്‍ എണ്ണശുദ്ധീകരണ ശാലയിലുണ്ടായ സ്‌ഫോടനത്തിലും തീപിടിത്തത്തിലും എട്ട് പേര്‍ക്ക് പരിക്കേറ്റു. മ്യൂണിക്ക് നഗരത്തില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ ഇന്‍ഗോല്‍സ്റ്റഡിലെ ബയേണ്‍ ഓയില്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എണ്ണശുദ്ധീകരണ ശാലയിലാണ് സംഭവം. നൂറുകണക്കിന് അഗ്നിശമനസേനാംഗങ്ങള്‍ മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്‌ഫോടന കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് രണ്ടായിരത്തോളം പേരെ അവരുടെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചിരുന്നു. അഗ്നിശമനയുടെ സമയോചിത ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്.

 

അതേസമയം അപകടത്തില്‍ പരിക്കേറ്റ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കനത്ത പുകപടലങ്ങള്‍ കാരണം വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് നഗരവാസികള്‍ക്ക് പ്രത്യേക നിര്‍ദേശം അധികാരികള്‍ നല്‍കിയിട്ടുണ്ട്. എണ്ണൂറോളം ജീവനക്കാരാണ് കമ്പനിയില്‍ ജോലി ചെയുന്നത്. അതേസമയം ് തീ നിയന്ത്രണ വിധേയമാതോടെ ഒഴിപ്പിച്ച ആളുകള്‍ വീടുകളില്‍ തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട്.

chandrika: