X
    Categories: indiaNews

വിവാഹേതര ബന്ധം, സ്വവർഗ ബന്ധം കുറ്റകരമാക്കുന്ന വകുപ്പ് കേന്ദ്രസർക്കാർ പുതിയ ബില്ലിൽ നിന്ന് ഒഴിവാക്കി ; സ്ത്രീക്കുള്ള നീതി ഒറ്റ അധ്യായത്തിൽ.

വിവാഹേതര ബന്ധം, സ്വവർഗ ബന്ധം തുടങ്ങിയവ കുറ്റകരമാക്കുന്ന വകുപ്പുകൾ കേന്ദ്ര സർക്കാർ ഭാരതീയ ശിക്ഷ നിയമത്തിലെ പുതിയ ബില്ലിൽ നിന്ന് ഒഴിവാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഇതു സംബന്ധിച്ച വകുപ്പുകൾ ഭരണഘടനാവിരുദ്ധമെന്നു സുപ്രീം കോടതി സുപ്രധാന വിധികളിലൂടെ ചൂണ്ടിക്കാട്ടിയതാണ്.മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന 497–ാം വകുപ്പും സ്വവർഗബന്ധം കുറ്റകരമാക്കുന്ന 377–ാം വകുപ്പും ഭരണഘടനാ വിരുദ്ധമെന്നായിരുന്നു സുപ്രിം കോടതി ചൂണ്ടിക്കാട്ടിയിരുന്നത്.

അതേസമയം, വിവാഹബന്ധത്തിലെ ബലമായ ലൈംഗികവേഴ്ച സംബന്ധിച്ച വിവാദ വ്യവസ്ഥ പുതിയ ബില്ലിലും നിലനിർത്തി.പ്രായപൂർത്തിയായ സ്വന്തം ഭാര്യമായുള്ള ലൈംഗികബന്ധം, ലൈംഗിക പ്രവൃത്തികൾ എന്നിവ പീഡനപരിധിയിൽ വരില്ലെന്നാണ് ഇതിലുള്ളത്.പുതിയ ബിൽ അംഗീകരിക്കപ്പെട്ടാൽ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ വകുപ്പുകൾ ശിക്ഷാനിയമത്തിൽ ഇനി ഒറ്റ അധ്യായത്തിന് കീഴിലാകും.ബില്ലിലെ 5–ാം അധ്യായത്തിലാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്.നിലവിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ പല അധ്യായങ്ങളിലാണ് ഈ വകുപ്പുകൾ ഉള്ളത്.

webdesk15: