X
    Categories: indiaNews

പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം സവർക്കറുടെ ജന്മവാര്‍ഷിക ദിനത്തിൽ; രാജ്യത്തിന് അപമാനമെന്ന് പ്രതിപക്ഷം

പുതിയ പാർലമെന്റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ഹിന്ദുത്വ പ്രചാരകനായിരുന്ന വി ഡി സവർക്കറുടെ ജന്മവാർഷിക ദിനത്തില്‍ നടത്തുത്താനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമർശിച്ചു.ഇത് രാജ്യത്തിനും രാജ്യത്തിനായി ത്യാഗം സഹിച്ചവർക്കും അപമാനമാണെന്ന് കോൺഗ്രസ് വിമർശനം ഉന്നയിച്ചു.ഇന്ത്യയുടെ മഹാനായ പുത്രൻ വി ഡി സവര്‍ക്കറുടെ 140-ാം ജന്മവാര്‍ഷികത്തില്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തത്. രാജ്യത്തിന്‍റെ സ്ഥാപകരെ, ഗാന്ധി, നെഹ്‌റു, പട്ടേൽ, ബോസ്, ഡോ. അംബേദ്കര്‍ എന്നിവരെയെല്ലാം നിരാകരിച്ച് കൊണ്ടാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നടത്തുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.

മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്.പ്രധാനമന്ത്രി എഉദ്ഘാടനം ചെയ്യുന്നതിനെ എതിർത്തും പ്രതിപക്ഷ പാർട്ടികളും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പുതിയ പാർലമെൻ്റ് മന്ദിര ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കുറ്റപ്പെടുത്തി. മുൻ രാഷ്ട്രപതിയേയും ഒഴിവാക്കി. ഇരുസഭകളുടെയും നാഥനായ രാഷ്ട്രപതിയാണ് പാർലമെൻറ് ഉദ്ഘാടനം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നടക്കുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് കെ സി വേണുഗോപാലും പറഞ്ഞു.പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രിയല്ല രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയരുന്നു.

 

 

webdesk15: