X

ബജറ്റിനുമുമ്പ് സമ്പൂര്‍ണ മന്ത്രിസഭ യോഗം വിളിച്ച്‌ മോദി

കേന്ദ്രബജറ്റ് ബുധനാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ, വിവിധ മന്ത്രാലയങ്ങളുടെ ബജറ്റ് നിര്‍ദേശങ്ങള്‍, വിഹിതം എന്നിവ സംബന്ധിച്ച്‌ അന്തിമ ചര്‍ച്ചകള്‍ക്കായി പ്രത്യേക മന്ത്രിസഭ യോഗം. മന്ത്രിസഭ പുനഃസംഘടന പരിഗണനയിലുള്ളതിനാല്‍, വിവിധ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തന അവലോകനവും ഇതിനൊപ്പം നടന്നു.

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്ബത്തെ അവസാന സമ്ബൂര്‍ണ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ഒമ്ബത് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഇക്കൊല്ലം നടക്കും. ഈ പശ്ചാത്തലത്തില്‍ വിവിധ മേഖലകള്‍ക്കുള്ള രാഷ്ട്രീയ പരിഗണനകള്‍ കൂടി മുന്‍നിര്‍ത്തിയായിരുന്നു മന്ത്രിസഭ യോഗം. മന്ത്രിസഭ പുനഃസംഘടനയിലും ഇത് പ്രതിഫലിക്കും. അതേസമയം, പുനഃസംഘടന സമയം ഇനിയും തീരുമാനിച്ചിട്ടില്ല. രാവിലെ 10ന് തുടങ്ങി വൈകീട്ടു വരെ നീണ്ട മന്ത്രിസഭ യോഗമാണ് നടന്നത്. പുതുവര്‍ഷത്തിലെ ആദ്യ സമ്ബൂര്‍ണ മന്ത്രിസഭ യോഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിച്ചു. ഫെബ്രുവരി ഒന്നിന് രാവിലെ 11നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമാവും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ലോക്സഭ, രാജ്യസഭ അംഗങ്ങളെ അഭിസംബോധന ചെയ്യും. ബജറ്റിന് മുന്നോടിയായുള്ള സാമ്ബത്തിക സര്‍വേ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വെക്കും.

webdesk12: