X
    Categories: indiaNews

ഛത്തീസ്ഗഡില്‍ യുവാവിന്റെ മുഖത്തടിച്ച കലക്ടര്‍ക്കെതിരെ നടപടി

റായ്പുര്‍: ലോക് ഡൗണിനിടെ മരുന്നുവാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ മര്‍ദ്ദിച്ച ജില്ലാ കലക്ടര്‍ക്കെതിരെ നടപടി.

സൂരജ്പൂര്‍ കലക്ടറെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയതായും യുവാവിനോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കലക്ടര്‍ യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

 

web desk 3: