X
    Categories: indiaNews

2027 ല്‍ പുതിയ ചരിത്രം പിറക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.വി.നാഗരത്ന 2027ല്‍ ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആകും.ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് ബി.വി.നാഗരത്ന ഉള്‍പ്പെടെ 9 ജഡ്ജിമാരെയാണ് സുപ്രീംകോടതിയിലേക്കു ശുപാര്‍ശ ചെയ്തിരിക്കുന്നത്.

നിലവില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് നാഗരത്ന. 1989 ജൂണ്‍ മുതല്‍ 1989 ഡിസംബര്‍ വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഇ.എസ്. വെങ്കടരാമയ്യയുടെ മകളാണ് നാഗരത്ന.

ജസ്റ്റിസ് ഹിമാ കോഹി, ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരെയും സുപ്രീംകോടതിയിലേക്കു കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാജ്യത്തിന് ഒരു വനിതാ ചീഫ് ജസ്റ്റിസ് വേണമെന്നത് ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്. ഇന്ത്യയ്ക്ക് വനിതാ ചീഫ് ജസ്റ്റിസ് വരാനുള്ള കാലം സമാഗതമായെന്ന് മുന്‍ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ വിരമിക്കുന്ന ഘട്ടത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എന്‍.വി.രമണയും സമാനമായ നിലപാടാണു സ്വീകരിച്ചിരുന്നത്.

 

web desk 3: