X

ഡൽഹി കൊലപാതകം ; അഞ്ജലി സിംഗിന്റെ വീട്ടിൽ മോഷണശ്രമം

ഡൽഹിയിൽ പുതുവത്സര രാത്രി കാറിടിച്ച് കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ജലി സിംഗിന്റെ വീട്ടിൽ മോഷണശ്രമം. കരൺവിഹാറിലെ വീട്ടിൽ വാതിൽ കുത്തിത്തുറന്ന് അകത്തു കയറി വീട്ടിലെ എൽഇഡി ടിവി ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. അപകട സമയത്ത് അഞ്ജലിയുടെ കൂടെയുണ്ടായിരുന്ന നിധി എന്ന സുഹൃത്താണ് മോഷണത്തിന് പിന്നിലെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.

രാവിലെ 7 അയൽവാസികളാണ് മോഷണത്തെ കുറിച്ചുള്ള വിവരം അറിയിച്ചതെന്ന് അഞ്ജലിയുടെ സഹോദരി എൻഐഎ ക്ക് മൊഴി നൽകി. ഞങ്ങൾ വീട്ടിലെത്തിയപ്പോൾ പൂട്ട് തകർത്ത നിലയിലായിരുന്നു. എൽഇഡി ടിവി അടക്കം മറ്റു വീട്ടുപകരണങ്ങളും മോഷണം പോയിട്ടുണ്ട്. ഇതേസമയം മോഷണത്തിന് കാരണം പോലീസിന്റെ അനാസ്ഥയാണെന്ന് കുടുംബം ആരോപിച്ചു. അപകടം നടന്ന ദിവസം മുതൽ വീടിനു പോലീസ് കാവൽ ഉണ്ടായിരുന്നു. എന്നാൽ മോഷണം നടന്ന ദിവസം പോലീസ് കാവലില്ലായിരുന്നു.

അഞ്ജലിയുടെ കുടുംബവും വീട്ടിൽ ഇല്ലായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.അപകടം നടക്കുമ്പോൾ അഞ്ജലിയുടെ കൂടെ ഉണ്ടായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് കണ്ടെത്തിയിരുന്നു. അപകടം നടന്ന സമയത്ത് അഞ്ജലി മദ്യപിച്ചിരുന്നു എന്നാണ് നിധി പോലീസിന് നൽകിയത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അഞ്ജലി മദ്യപിച്ചിരുന്നില്ലെന്ന് തെളിയുകയും നിധിയുടെ വാദം തെറ്റാണെന്നും ബോധ്യമായി. സംഭവത്തിൽ നിധി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് ആരോപിച്ച് അഞ്ജലിയുടെ അമ്മാവനടക്കം രംഗത്തുവന്നിരുന്നു.

webdesk12: