X
    Categories: indiaNews

സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കുന്നു

ന്യൂഡല്‍ഹി:കോവിഡ് കുറഞ്ഞ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ ഒന്നാം തീയതി മുതലും. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ എട്ടുമുതലുമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.

വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് തീരുമാനം. കഴിഞ്ഞ ജനുവരിയില്‍ ഭാഗികമായ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും കോവിഡ് വ്യാപനം കാരണം നിര്‍ത്തിവെക്കുകയായിരുന്നു.

web desk 3: