കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ കിഴക്കന്‍ മേദിനിപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു.
മുതിര്‍ന്ന നേതാവ് അഭിഷേക് ബാനര്‍ജിയുടെ റാലി നടക്കാനിരിക്കുന്ന വേദിക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 11.15 ഓടെ നര്യബില ഗ്രാമത്തിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.