X

മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി

പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി.

 

 

മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ;

പിണറായി വിജയന്‍

പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ റെയില്‍, ആഭ്യന്തരം, വിജിലന്‍സ്, ഫയര്‍ ഫോഴ്സ്, ജയില്‍, മറ്റ് മന്ത്രിമാര്‍ക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും

കെ രാജന്‍ – റവന്യു, സര്‍വേ, ലാന്റ് റെക്കോര്‍ഡ്സ്, ഭൂപരിഷ്‌കരണം

റോഷി അഗസ്റ്റിന്‍ – ജലവിതരണ വകുപ്പ്, ഭൂഗര്‍ഭ ജല വകുപ്പ്

കെ കൃഷ്ണന്‍കുട്ടി – വൈദ്യുതി

എകെ ശശീന്ദ്രന്‍ – വനം, വന്യജീവി സംരക്ഷണം

അഹമ്മദ് ദേവര്‍കോവില്‍ – തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകള്‍

അഡ്വ ആന്റണി രാജു – റോഡ് ഗതാഗതം, മോട്ടോര്‍ വെഹിക്കിള്‍, ജലഗതാഗതം

വി അബ്ദുറഹിമാന്‍ – കായികം, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം, റെയില്‍വെ

ജിആര്‍ അനില്‍ – ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗല്‍ മെട്രോളജി

കെഎന്‍ ബാലഗോപാല്‍ – ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്സി തുടങ്ങിയവ

പ്രൊഫ ആര്‍ ബിന്ദു – ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സര്‍വകലാശാലകള്‍ (കൃഷി, മൃഗസംരക്ഷണം, മെഡിക്കല്‍, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ ഒഴികെ), എന്‍ട്രസ് എക്സാം, എന്‍സിസി, എഎസ്എപി, സാമൂഹ്യനീതി

ചിഞ്ചുറാണി – ക്ഷീരവികസനം, മൃഗസംരക്ഷണം

എംവി ഗോവിന്ദന്‍ മാസ്റ്റര്‍ – എക്സൈസ്, തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില

അഡ്വ പിഎ മുഹമ്മദ് റിയാസ് – പിഡബ്ല്യുഡി, ടൂറിസം

പി പ്രസാദ് – കൃഷി, മണ്ണ് സംരക്ഷണം, കാര്‍ഷിക സര്‍വകലാശാല, വെയര്‍ഹൗസിങ് കോര്‍പറേഷന്‍

കെ രാധാകൃഷ്ണന്‍ – പിന്നോക്ക ക്ഷേമം, ദേവസ്വം, പാര്‍ലമെന്ററികാര്യം.

പി രാജീവ് – നിയമം, വ്യവസായം, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈല്‍, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, കയര്‍, കശുവണ്ടി, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്

സജി ചെറിയാന്‍ – ഫിഷറീസ്, സാംസ്‌കാരികം, ചലച്ചിത്ര വികസന കോര്‍പറേഷന്‍, യുവജനകാര്യം

വി ശിവന്‍കുട്ടി – പൊതുവിദ്യാഭ്യാസം, തൊഴില്‍, ഫാക്ടറീസ് ആന്റ് ബോയ്‌ലേര്‍സ്, ഇന്റസ്ട്രിയല്‍ ട്രൈബ്യൂണല്‍

വിഎന്‍ വാസവന്‍ – സഹകരണം, രജിസ്ട്രേഷന്‍

വീണ ജോര്‍ജ് – ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ സര്‍വകലാശാല, ആയുഷ്, ഡ്രഗ്സ് കണ്‍ട്രോള്‍, വനിതാ ശിശു ക്ഷേമം.

 

 

web desk 3: