X
    Categories: indiaNews

ബംഗാള്‍ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അവസാനത്തോടെ നടന്നേക്കും

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അവസാനത്തോടെ നടക്കുമെന്ന് സൂചന. സംസ്ഥാനത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉപതെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മമത പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ മമതക്ക് ആറ് മാസത്തിനുള്ളില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടണം. ഇതിന് നവംബര്‍ 2 വരെ സമയമുള്ളൂ. ദുര്‍ഗാപൂജയും മറ്റ് ഉത്സവങ്ങളും കാരണം ഒക്ടോബറില്‍ വോട്ടെടുപ്പ് പ്രായോഗികമല്ല. അതിനാല്‍ സെപ്റ്റംബര്‍ അവസാനത്തോടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍.

web desk 3: