X
    Categories: indiaNews

കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രി നാരായണ്‍ റാണയെ കസ്റ്റഡിയിലെടുത്ത് മഹാരാഷ്ട്ര പോലീസ്.

സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തെറ്റ് വരുത്തി എന്ന് ആരോപിച്ച് കേന്ദ്ര മന്ത്രി നടത്തിയ പരാമര്‍ശം വിവാദത്തില്‍ ആയിരുന്നു. പ്രസംഗ സമയം താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ അടിക്കും എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം.

ഇത് വിവാദമായതോടെ ശിവസേന പൊലീസില്‍ പരാതി നല്‍കുകയും പിന്നീട് ഇക്കാര്യത്തില്‍ കേസെടുക്കുകയും ആയിരുന്നു.
മന്ത്രിയുടെ പ്രസ്താവന ശിവസേന പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. ഇതുകാരണം ബിജെപി-ശിവസേന പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും അരങ്ങേറിയിരുന്നു.

Test User: