X

24 മണിക്കൂറില്‍ രാജ്യത്ത് 39,796 കോവിഡ് രോഗികള്‍: മരണം 723

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 39,796 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 3,05,85,229 പേര്‍ക്ക് കോവിഡ് ബാധിച്ചു.

കഴിഞ്ഞ ദിവസം രാജ്യത്ത് 42,352 പേര്‍ രോഗമുക്തിനേടി. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 2,97,00,430 ആയി ഉയര്‍ന്നു. നിലവില്‍ 4,82,071 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

കഴിഞ്ഞ ദിവസം 723 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണം 4,02,728 ആണ്.

കേരളം ,തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

web desk 3: