X
    Categories: indiaNews

ഇന്ത്യന്‍-യുഎഇ വിമാന കമ്പനികള്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ദുബൈ: ഇന്ത്യയടക്കം ആറു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎഇയിലേക്ക് നിര്‍ത്തി വെച്ചിരുന്ന പ്രവേശനാനുമതി ഓഗസ്റ്റ് 5 മുതല്‍ ഒഴിവാക്കുന്നതോടെ ഇന്ത്യയിലെയും യുഎഇയിലെയും വിമാന കമ്പനികള്‍ തിരിച്ചു വരുന്നവര്‍ക്കായി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

ചില വിമാന കമ്പനികളുടെ ടിക്കറ്റുകള്‍ ഇതിനകം തന്നെ മുഴുവന്‍ ബുക്ക് ചെയ്തു കഴിഞ്ഞതായി ചില ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ഓഗസ്റ്റ് 5 മുതല്‍ 12 വരെ എകോണമി, ബിസിനസ് ക്‌ളാസുകളില്‍ ഏതാണ്ടെല്ലാ സീറ്റുകളുടെയും ബുക്കിംഗ് ആയിക്കഴിഞ്ഞുവെന്നാണ് വിവരം.

എയര്‍ അറേബ്യക്ക് ഇന്ന് കോഴിക്കോട് നിന്നും ഷാര്‍ജയിലേക്ക് 1,133 ദിര്‍ഹം (ഏകദേശം 22,000 രൂപ) ആണ് നിരക്ക്. ആറാം തീയതി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് 21,660 രൂപയാണ് ഇന്നലത്തെ നിരക്ക്. എമിറേറ്റ്‌സ് എയര്‍ലൈനിന് ന്യൂഡെല്‍ഹിയില്‍ നിന്നും ദുബൈയിലേക്ക് 1,099ഉം; ഇന്‍ഡിഗോക്ക് 1,075ഉം ദിര്‍ഹമാണ് നിരക്ക്. മുംബൈയില്‍ നിന്നും ദുബൈയിലേക്ക് 2,000 ദിര്‍ഹമിന് മുകളിലാണ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. എമിറേറ്റ്‌സിനും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിനും കൊച്ചിയില്‍ നിന്നും ദുബൈയിലേക്ക് 1,000 ദിര്‍ഹമിന് മുകളിലാണ് നിരക്ക്.

 

web desk 3: