X
    Categories: indiaNews

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വോട്ടര്‍ ഐ.ഡികള്‍ നിര്‍മിച്ച യുവാവ് പിടിയില്‍

സഹാറന്‍പുര്‍; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ നിര്‍മിച്ച യുവാവ് പിടിയില്‍. ബി.സി.എ ബിരുദധാരിയായ വിപുല്‍ സെയ്നി (24) യെയാണ് ഉത്തര്‍പ്രദേശ് പൊലീസ് സഹാറന്‍പൂരിലെ നാക്കൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ മധ്യപ്രദേശിലെ അര്‍മാന്‍ മാലിക്ക് എന്നയാളുടെ നിര്‍ദേശപ്രകാരമാണ് യുവാവ് ഇത് ചെയ്തതെന്ന് കണ്ടെത്തി. മാലിക്കിന്റെ നിര്‍ദേശപ്രകാരം മൂന്ന് മാസത്തിനിടെ 10,000 വ്യാജ വോട്ടര്‍ ഐ.ഡി കാര്‍ഡുകളാണ് വിപുല്‍ നിര്‍മിച്ചത്. ഓരോ വോട്ടര്‍ ഐ.ഡിക്കും മാലിക്ക് 100 മുതല്‍ 200 രൂപ വരെ വിപുലിന് നല്‍കിയതായി സഹാറന്‍പൂര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ടായ എസ് ചന്നപ്പ പറഞ്ഞു.

വിപുലിന്റെ അക്കൗണ്ടില്‍ 60 ലക്ഷത്തോളം രൂപ കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് മരവിപ്പിച്ചു. പണത്തിന്റെ ഉറവിടം പൊലീസ് അന്വേഷിച്ചുവരികയാണ്. മാലിക്ക് എന്നയാള്‍ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തന്നെ അറിയിക്കുകയാണ് പതിവെന്ന് വിപുല്‍ മൊഴി നല്‍കി. വിപുലിന്റെ വീട്ടില്‍ നിന്നും രണ്ട് കംപ്യൂട്ടറുകള്‍ പിടിച്ചെടുത്ത പൊലീസ് യുവാവിന് ദേശവിരുദ്ധ സംഘടനകളോ എതെങ്കിലും തീവ്രവാദികളുമായോ ബന്ധമുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.

web desk 3: