X

ചൈനയിലെ ഓണ്‍ലൈന്‍ ഗെയിം നിയന്ത്രണം; പ്രതിഷേധമുയരുന്നു

ബീജീങ്: കുട്ടികളിലെ അമിത ഓണ്‍ലൈന്‍ ഗെയിം ഉപയോഗം കുറച്ച്, അവര്‍ ഗെയിമുകള്‍ക്ക് അടിമയാകുന്നത് തടയാന്‍ കര്‍ശന നിയമം നടപ്പാക്കി ചൈന. ഇനി മുതല്‍ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിനങ്ങളിലും മാത്രമേ ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ അനുമതിയുണ്ടാകൂ. ദിവസം ഒരു മണിക്കൂര്‍ മാത്രം. രാത്രി എട്ട് മുതല്‍ ഒമ്പത് വരെയാണ് കുട്ടികള്‍ക്ക് ഗെയിം കളിക്കുന്നതിന് സമയം അനുവദിച്ചിരിക്കുന്നത്. ചൈനയിലെ നാഷണല്‍ പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍ അഡ്മിനിസ്ട്രേഷനാണ് പുതിയ നിയന്ത്രണം പ്രസിദ്ധീകരിച്ചത്.

നിയന്ത്രണം വന്നതോടെ ചൈനീസ് യുവ ഗെയിമര്‍മാര്‍ പ്രതിഷേധത്തിലാണ്. ഗെയിം കളിക്കാന്‍ 18 വയസ്സ് എന്ന നിയമം ഒരു തമാശയാണെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. സ്‌പോര്‍ട്‌സിന് ഏറ്റവും മികച്ച പ്രായം അവരുടെ കൗമാരത്തിലാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

 

adil: