X
    Categories: indiaNews

ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ ഭര്‍ത്താവിനെ വെറുതെ വിട്ട് ഹൈക്കോടതി

Judge holding gavel in courtroom

റായ്പുര്‍: ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഭര്‍ത്താവിനെ വെറുതെ വിട്ട് ചത്തീസ്ഗഡ് ഹൈക്കോടതി. നിയമപരമായി വിവാഹിതരായ സ്ത്രീയും പുരുഷനും തമ്മില്‍ ബലപ്രയോഗത്തിലൂടെയോ ഭാര്യയുടെ ആഗ്രഹത്തിന് എതിരായോ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാലും അത് ബലാത്സംഗമല്ലെന്ന് ഹൈക്കോടതി വിധിച്ചു.

അത് 18 വയസ്സില്‍ താഴെയല്ലാത്ത ഭാര്യയാണെങ്കില്‍ പോലും അത് ബലാത്സംഗമല്ലെന്നും കോടതി നിരീക്ഷിച്ചു. ‘പരാതിക്കാരി നിയമപരമായി ആരോപണവിധേയനുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടിരിക്കുന്നയാളാണ്. അതിനാല്‍ തന്നെ ഭാര്യയുടെ ഇംഗിതത്തിന് എതിരായോ ബല പ്രയോഗത്തിലൂടെയോ ലൈംഗികബന്ധത്തില്‍ ഭര്‍ത്താവേര്‍പ്പെട്ടാലും അത് ബലാത്സംഗമാവില്ല’ – ഉത്തരവില്‍ പറയുന്നു. ഭര്‍ത്താവ് ചെയ്തത് നിയമവിരുദ്ധമായ കാര്യമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 22 നാണ് യുവതി വിവാഹിതയായത്. വിവാഹത്തിനുശേഷം ഭര്‍ത്താവും കുടുംബവും അവളുടെ മേല്‍ പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവളെ പരിഹസിക്കാനും അധിക്ഷേപിക്കാനും പണം ആവശ്യപ്പെടാനും തുടങ്ങി.

അതിനിടെ ദമ്പതിമാര്‍ ജനുവരി രണ്ടിന് മുംബൈക്ക് അടുത്തുള്ള മഹാബലേശ്വറിലേക്ക് പോയി അവിടെവെച്ച് യുവതിയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്യുകയായിരുന്നു എന്നും ഇതേത്തുടര്‍ന്ന് വലിയ ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടതായും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി.സംഭവം ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്.

 

 

web desk 3: