X

സുപ്രീംകോടതിയില്‍ അഞ്ച് ജഡ്ജിമാര്‍ കൂടി

സുപ്രീംകോടതിയില്‍ അഞ്ച് ജഡ്ജിമാര്‍ ഉടന്‍ എത്തും. അഞ്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തും.
സുപ്രീംകോടതിയുടെ നിശിതമായ വിമര്‍ശനത്തെ തുടര്‍ന്നാണ് നടപടിക്ക് വേഗം കൂടിയത്. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള അഞ്ച് പേരേയാണ് സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താന്‍ കൊളീജിയം ശിപാര്‍ശ നല്‍കിയത്.

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹരജി ഇന്നലെ പരിഗണനയ്ക്ക് എടുത്തപ്പോള്‍,നിയമനം നടത്താന്‍ വൈകിയാല്‍ നടപടി നേരിടേണ്ടി വരുമെന്ന് കോടതി താക്കീത് നല്‍കിയിരുന്നു. പുതിയ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കം അറിവുള്ളതാണെന്നും പ്രമോഷനെയും സ്ഥലം മാറ്റത്തേയും ഒരുതരത്തിലും ബാധിക്കിന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

webdesk12: