X

ബോട്ട് തിരയില്‍പ്പെട്ട് മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

കൊല്ലത്ത് അഴീക്കലില്‍ ബോട്ട് തിരയില്‍പ്പെട്ട് മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു.ആലപ്പാട് ശ്രായിക്കാട്ട് സ്വദേശി കാവിന്‍തറ വീട്ടില്‍ സുഭാഷ് (58) ആണ് മരിച്ചത്. ഇന്ന് രാവിലെയൊടെയാണ് സംഭവം.കീര്‍ത്തന എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

web desk 3: