X

സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം: ധനപ്രതിസന്ധി രൂക്ഷമായിരിക്കെ വരുമാന വര്‍ധനക്ക് കടുത്ത നടപടികള്‍ പ്രതീക്ഷിക്കുന്ന അടുത്ത സാമ്ബത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. ചരക്ക് സേവന നികുതി ഒഴികെ മറ്റു നികുതി സാധ്യതകളൊക്കെ ധനമന്ത്രി പ്രയോജനപ്പെടുത്തിയേക്കും. ഭൂമിയുടെ ന്യായനില, നികുതി നിരക്കുകള്‍, ഇടപാടുകളുമായി ബന്ധപ്പെട്ട വിവിധ ഫീസുകള്‍, പ്രഫഷനല്‍ ടാക്സ് എന്നിവയിലൊക്കെ കൈവച്ചേക്കുമെന്നാണ് സൂചനകള്‍.
ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ മൂന്നാമത്തെ ബജറ്റ് ആണ് നാളെ നിയമസഭയില്‍ അവതരിപ്പിക്കുന്നത്. സമാനതകളില്ലാത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. സാമ്ബത്തിക പ്രതിസന്ധിക്ക് തത്കാലത്തേക്ക് എങ്കിലും പരിഹാരം കണ്ടെത്താന്‍ വിവിധ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന. വില്ലേജ്, താലൂക്ക് തദ്ദേശ സ്ഥാപനങ്ങളിലെ വിവിധി സേവന സര്‍ട്ടിഫിക്കറ്റ് നിരക്കുകള്‍. കെട്ടിട നികുതി. സ്റ്റാമ്ബ് ഡ്യൂട്ടി തുടങ്ങിയവയിലെല്ലാം വര്‍ധനവ് വന്നേക്കും. ഭൂമിയുടെ ന്യായവില പരിഷ്‌കരിക്കാനുള്ള ആലോചന സജീവമാണ്. ഭൂമിയുടെ വിപണി വിലയിലുള്ള വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ വര്‍ധനവ് വരുത്താനാണ് നീക്കം.

പ്രഫഷണല്‍ ടാക്‌സ് വര്‍ധിപ്പിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട് . നികുതി പിരിവ് കാര്യക്ഷമമാക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. മദ്യത്തിന്‍റെ വിറ്റുവരവ് നികുതി കുറച്ചുനാളുകള്‍ക്കു മുമ്ബ് വര്‍ധിപ്പിച്ചത് കൊണ്ട് ബജറ്റില്‍ മദ്യവില കൂടാന്‍ സാധ്യതയില്ല. ഹരിത സംരംഭങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിച്ചേക്കും. തെരഞ്ഞെടുപ്പുകള്‍ ഒന്നും വരാനില്ലാത്ത വര്‍ഷമായതിനാല്‍ ജനങ്ങള്‍ക്ക് അധികഭാരമുണ്ടാകുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനാണ് സാധ്യത.

webdesk12: